"അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്കുന്ന വേദനയുടെ മഹാ മൌനം പോലെ.."
2013 നവംബർ 24, ഞായറാഴ്‌ച
2013 ഒക്‌ടോബർ 20, ഞായറാഴ്‌ച
ആണ്‍ പന്നിക്കും പറയുവാനുണ്ട് ***
__________________________
എത്ര കാതുകൾ പൊത്തി പിടിച്ചാലും
പറയുവാനുണ്ടെനിക്കും പെണ്ണേ,
ഈ തീരാ യാത്രകളിൽ പരസ്പ്പരം,
നാം ഇണപന്നികൾ മാത്രമെന്ന്
നിനക്കറിയാമോ;
പിറവി മരണത്തിൽ
സൂചി മുന കോർത്ത
നാമോരേ പ്രാണൻ .
നിറെ മാറിലെ നനവിലെന്ന പോൽ
എന്റെ നെഞ്ചിലെ കാറ്റ് മരങ്ങളിൽ
കടമ്പ് പൂത്ത ഒരേ വസന്തം,
ഒരേ നീരിൻ കാട്ടുചോല
ഒരേ ശിലയിടുക്കിലെ കാണാ കന്മദങ്ങൾ ,
ത്രിസന്ധ്യയിൽ നിന്റെ
സിരകളിൽ ചുവപ്പ് മേഘമായൊഴുകും
നേരം ,ഞാൻ നിന്റെ സുര ഗംഗ .
ഒരു ഭോഗ മൂർച്ഛയിലെ
നിമിഷ വേഗത്തിൽ
തമ്മിൽ മയക്കം മിഴികളിൽ
ഊയലാടും നേരം നാം
വെറും രണ്ടു കുഞ്ഞുങ്ങൾ .
നിനക്കറിയാമോ;
ഒറ്റ പൂണ്ടടക്കത്തിൽ'
ഒരു തീവ്ര ചുംബനത്തിൽ
നീ മത്രമല്ല പൂക്കുന്നതെന്ന്?
നെഞ്ച് പോള്ളുന്നേതു മീന ചൂടിലും
ഒറ്റ നോവിന്റെ തലോടലിൽ
ഒരു കര്കിടക രാവു മുഴുവൻ
നാം നനയുന്നുവെന്നു?
നിന്റെയുള്ളം മിടിക്കുന്ന
താളത്തിൽ ഹൃത്തിലൊരു
കുഞ്ഞു താരാട്ട്
കേൾക്കുന്നുവെന്നു ?
നിനക്കറിയാമോ;
നഗരം നമ്മെ ഒരു
ഒരു സിറിഞ്ചിൽ
ലഹരിയുടെ മഞ്ഞ വെളിച്ചം പൊതിഞ്ഞ ആ നേരം?
നീയാണും , ഞാൻ പെണ്ണും -
നീ ആകാശവും ഞാൻ ഭൂമിയും -
നീ ഉയര്ച്ചയും ഞാൻ താഴ്ചയും -
നീ കുന്നും ഞാൻ ഗർത്തവും ചമഞ്ഞ്
പുതു ലിംഗ ഭേദത്തിന്റെ
സമവാക്യങ്ങൾ കുറിച്ചുവെന്നു?
നിനക്കറിയാമോ;
മാറി വരുന്ന നമ്മിലെ ഇണകളുടെ
ഒരേ നിഴലിലെ / അതെ ചലനങ്ങളെ
ഒരേ താളങ്ങൾ കൊരുക്കും
ഒരേ വാക്കുകളെ ,
ചുടു നിശ്വാസങ്ങളെ ;
നിനക്കറിയാമോ;
പെണ്ണിനെന്നല്ല -
ആണിനും പ്രണയമെന്നത്
ഒറ്റ ഭോഗത്തിന്റെ
ആദ്യ നിവേദ്യമെന്നു?
അരകെട്ടിലെ അണയാത്ത കരുത്തിൽ
നാമോരെ ശയനത്തിൻ
നട്ട് ബോൾട്ട് ബന്ധനമെന്ന് ?
നിനക്കറിയാമോ;
ശവ ശൈത്യം പുതച്ചു
മരണം കാലുകളിൽ
ടാഗ് ചെയ്യപെടുന്നവന്റെ
മൊർചറിയിലെ മൗന മന്ദഹാസം?
നിനക്കറിയാമോ ചത്ത് പോയൊരു
ഇണപന്നി കുഴിമാടം തുറന്നു വന്നു
കിനാവിലൊരു രതി ഗീതം മീട്ടുമ്പോൾ
കണ്ണുകൾ തിരുമ്മി
നീയിതുപോൽ
ഇനിയും നേരിലേക്ക് ഉണരുമെന്നു ?
നിനക്കറിയാമോ.
.........?
______________________________ _____
***(പത്തു വര്ഷം മുൻപേ കെ പി രാമനുണ്ണിയുടെ എം സി പി (മെയിൽ ഷോവനിസ്റ്റ് പിഗ് ആണ്‍ പന്നി) യുടെ കഥ വായിച്ചിരുന്നു... ഇപ്പോൾ ഓര്മ്മയിലും ജീവിതത്തിലും എന്നിലെ ആണ്പന്നിയെ ഞാനും ചികയുന്നു... )
2013 ജൂലൈ 26, വെള്ളിയാഴ്‌ച
ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )
____________________________________
മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?
ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.
ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.
ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .
___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )
(Image courtesy to K.Gibran )
2013 മാർച്ച് 11, തിങ്കളാഴ്‌ച
Haiku Poems / ഹൈക്കു കവിതകള്‍
____________________________________________________________________
ഒരു കിണ്ണം നിറയെ
ചൊരപൂക്കളുമായി-
വേനല്‍ .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രാവിരുന്നില്‍-
നിലാവും,
നിന്‍ മൌനവും.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കണ്ണ് കെട്ടിയവളുടെ
കനക ത്രാസ്സില്‍
ബാലവേശ്യകളുടെ തുലാഭാരം .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഒരു കുഞ്ഞു കിനാവിന്‍
ബാല്യ കണ്ണാല്‍
ഉറ്റുനോക്കുന്നു ജീവിതം.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കടലോളം ആഴം-
മനസ്സെന്നു പേര്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
തളരുകില്ലൊരീ
ചിറകുകളേതുമേ
നീല വാനം വിളിക്കുകില്‍ .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ക്ഷണികമെങ്കിലും
ഒറ്റ വാക്കിന്റെ ഏറിനാല്‍
നമ്മിലെ മൗനമുടയുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മഞ്ഞുതുള്ളികളില്‍
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മാറുന്ന ഋതുക്കളിലും
മാറാത്ത മുറിവ്-
പെണ്ണ്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കരിയിലകളില്‍ മഴ താളം.
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.
________________________________________________________________________
2013 മാർച്ച് 8, വെള്ളിയാഴ്‌ച
ഋതു ഭേദങ്ങളില്‍ നാം..
--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...
വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ് മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...
വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..
ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..
തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?
കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...
വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ് മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...
വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..
ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..
തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?
കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ
ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??
-------------------------------------------------------
*** (ജിലുവും, www.angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
പുഷ്പ ചക്രം വെക്കുന്നത്??
-------------------------------------------------------
*** (ജിലുവും, www.angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
2013 ജനുവരി 9, ബുധനാഴ്‌ച
നന്ദിതാ.,
-------------------------------------------
നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------
2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച
(ഞാനും , ജിലുവും ( http://angelasthoughtss.blogspot.in/
)
~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !
നാളെ മഴ
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !
നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട് കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.. !
താരാട്ട് പോലെ
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
നാളെ മഴ
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !
നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട് കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.. !
താരാട്ട് പോലെ
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
~~~~~~~~~~~~~~~~~~~~~~~~~~~~~
♥
2012 സെപ്റ്റംബർ 12, ബുധനാഴ്‌ച
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
എന്‍റെ പ്രണയം..
എന്‍റെ സ്വപ്‌നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില്‍ നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''
~~~~~~~~~~~~~~~~~~~~~~~~~~ ~
♥
image courtesy to Irina Vitalievna Karkabi♥
~~~~~~~~~~~~~~~~~~~~~~~~~~ ~~
എന്റെ സ്വപ്‌നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില്‍ നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''
~~~~~~~~~~~~~~~~~~~~~~~~~~
♥
image courtesy to Irina Vitalievna Karkabi♥
~~~~~~~~~~~~~~~~~~~~~~~~~~
2012 ജനുവരി 29, ഞായറാഴ്‌ച
--------------------------------------------
സത്വ ശ്രേണിയില്‍
മുന്നില്‍ നില്‍ക്കേണ്ട
ഫ്യൂഡല്‍ ജന്മമല്ല
കവി..!
സമ്പന്നതയുടെ ദുര്‍മേദ ചിന്തയില്‍ സ്ഖലിക്കേണ്ട ഒന്നല്ല കവിതയും..
കവിത വിശപ്പാണ്,
നോവാണ്,
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവസാന രോദനമാണ്..
പിന്നെ,
പ്രാണന്‍റെ ചിറകടിയില്‍ തീരുന്ന ഒരു മൌനവും!
ദൂരെ വരണ്ട കുന്നുകളില്‍ ഒരു മരണത്തില്‍ പൂവരശു പൂത്തു കൊഴിയുന്നുണ്ട്...
നിന്റെയും സവര്‍ണ്ണ ചിന്തകള്‍ക്കു മീതെ വിശപ്പിന്റെ മഞ്ചാടി ചുവപ്പ് പടരാന്‍ നേരമാകുന്നു...
സഞ്ചാരീ .....,
പോക...
വീണ്ടും തുടരുക....
നിന്റെയുമീ നരക യാത്ര..
-------------------------------------------------------
2011 ഡിസംബർ 4, ഞായറാഴ്‌ച
ഒരു രാഷ്ട്രീയ മരണ കുറിപ്പ്.
---------------------------------
നമ്മള്‍ ,
നശിക്കുന്നു.
അവര്‍ ,
വളരുന്നു.
ഫലമോ ,.. സുനിശ്ചിതം .!
നിന്‍റെ സ്വപ്നങ്ങളുടെ
ചിതാ-
ഭസ്മം .
ഓര്‍മകളുടെ
നിമജ്ജനം.
മാ ഫലേഷു :
----------------------------------
2011 ഡിസംബർ 1, വ്യാഴാഴ്‌ച
----------------------------------
''അണകളോരോന്നായ് പൊട്ടാറുണ്ട്.,
നോവ്
നിറയുമ്പോഴും,
കാലം
വിധിവേഷം കെട്ടി
തുള്ളുംപോഴും.
ജീവന്‍റെ തൂവല്‍ ചിറ
കാലം പൊളിക്കും നേരം ,
ശപിച്ചു കേഴാന്‍ മാത്രം
നീയാരാണ്??
പഠിപ്പിച്ചതേ പാടുക -
അടിമതന്‍ കര്‍മം;
'വാസാംസി ജീര്‍ണ്ണാനി' ''
----------------------------------------
2011 നവംബർ 24, വ്യാഴാഴ്‌ച
2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച
പ്രണയ പര്‍വ്വം.
-------------------------------
മീരാ..,
ഒരു വിശ്വാസ
വിഭ്രമത്തിന്‍ നോവ്-
നിന്‍ പ്രണയം..,
ഇരുണ്ട മോഹങ്ങളിലെ
പാതാള ചുഴികളില്‍
ഉലഞ്ഞു,
വീണ്ടുമെന്നെ നീ
മാടി വിളിക്കുന്നു.
ഒരേ നിഴലിലെ
അതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത.
മാറുന്ന മിഴികളിലെ
ആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.
കാലം,
നിന്‍റെ മരണ വേദന.
പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
മരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.
മീരാ.,
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്..
കാണാത്ത -
പ്രാണന്‍റെ,
നിലക്കാത്ത -
നിലവിളി.
* * * * *
ചിതല്‍ തിന്നോരീ,
പകലിന്‍ നിഖണ്ടു,കലണ്ടറിന്‍ -
ജന്മ ചക്രം.
നിന്‍റെ ഇഴയുന്ന ദിനങ്ങള്‍.,സ്വപ്ന ഭോഗങ്ങളിലെ
പിഴ, ഒരു ഡിസംബര്‍ മരണത്തിന്റെ
ശതാവരി ഗന്ധം...
ഇനിയീ വക്രചിന്തകളിലെ താളുകള്‍ കീറുക.
മീരാ..
വരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,
നിന്നിലെ മരണം.
--------------------------------------
2011 ഏപ്രിൽ 30, ശനിയാഴ്‌ച
ഇടം തേടിയവരോട്...
------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.
ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..
നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..
സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..
വിപ്ലവ ലഹരിയുടെ മദ ഗന്ധം..
നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..
സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..
----------------------------------
2010 ജൂലൈ 26, തിങ്കളാഴ്‌ച
വര്‍ഷ മേഘങ്ങള്‍

------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.
* * * * *
മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.
മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.
* * * * *
കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.
അമ്മയുടെ
കണ്ണീര്‍ വര്‍ഷം.
മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..
* * * * *
ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..
രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.
ഒരു തുണ്ട് സ്വപ്നം.
അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.
ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..
* * * * *
ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..
* * * * *
ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..
ഹൃദയം തുളച്ച്
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.
മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..
നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.
കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.
------------------------------------
.
2010 ജൂൺ 29, ചൊവ്വാഴ്ച
കലി ഉണരും കാലം.

-------------------------
സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.
കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?
തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്
പിതൃക്കളെ കൊത്തി തിന്നുന്നു.
ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.
അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.
കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.
വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.
ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.
നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്
ഉപേക്ഷിക്കപെടുന്നു.
ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.
ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!
(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)
ഇതു ഇന്നിന്‍റെ ബലിദാനം.
നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ് കണ്ടിക്കുന്നു.
മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..
തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.
ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?
---------------------------
2010 മേയ് 22, ശനിയാഴ്‌ച
തടവുകാരി.

--------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.
ഒരു പോസ്റ്റ് മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.
നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.
ചെവി തുളച്ച്,
കരള്‍ പറിച്ച്,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..
താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.
ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..
ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?
-----------------------
.
2010 മേയ് 16, ഞായറാഴ്‌ച
സഖാവേ, ആറടി മുന്നോട്ട്...

----------------------------
സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.
കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത് വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.
മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.
പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.
പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.
'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.
പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.
വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.
സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!
---------------------------
.
2010 ഏപ്രിൽ 28, ബുധനാഴ്‌ച
പ്രവാചകന്‍റെ നിലവിളി.

----------------------------
കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്.,
രതിയുമാണ്.
ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്.
പ്രാണനും.
---------------------------
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





















