ഇരുളിന്‍റെ
അനന്ത ഗര്‍ഭത്തില്‍
ആദ്യാന്തകാരത്തില്‍
ജനിയുടെ ചിറകറ്റ
ശലഭങ്ങള്‍
മൃതിയുടെ എരിതീയിലോളിച്ചു .
നിനവിന്‍റെ മൃദു ദലങ്ങള്‍
അന്ധകാരത്തിന്‍
തിമിര പാദങ്ങളിലമര്‍ന്നു ..
പിന്നീട്..,
കാലഭേദങ്ങളുടെ
അനന്ത ദുഖ സ്മൃതിയില്‍
ദേശാടനത്തിനൊരുങ്ങും
ബലി കാക്കകള്‍
പുലര്‍കാല രാത്രിയില്‍
ആരെയോ തേടി കരഞ്ഞു ...
വീണ്ടും,
നിഴല്‍ കുത്തു വീണ ജീവിതത്തില്‍
തേങ്ങലുകള്‍ മാറ്റൊലി കൊള്ളുമ്പോള്‍ ,
നീയറിയുക-
അതൊരു നിലക്കാത്ത
ഓളമാകുമെന്ന്.....
---------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ