"അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്കുന്ന വേദനയുടെ മഹാ മൌനം പോലെ.."
2009, ജൂലൈ 16, വ്യാഴാഴ്‌ച
സൈബര്‍ കേരളം
പേരറിയാത്ത പക്ഷികള്‍
പാടാനറിയില്ലോന്നിനും
ഇല കൊഴിഞ്ഞ മരങ്ങള്‍
തളിര്‍ക്കാന്‍ കഴിയില്ലോന്നിനും
ദു:ഖം തളം കെട്ടി നില്‍ക്കും നദികള്‍
ഒഴുകാറില്ലവയോന്നും
മനസാക്ഷി മരവിച്ച
മനുഷ്യ മരപ്പാവകള്‍
ശബ്ദിക്കുന്ന സെല്‍ ഫോണുകള്‍
വര്‍ഷകാലത്തിലും
വേനല്‍ ചൂടിന്‍റെ വേദനയില്‍
പുലഭ്യം പറയുന്ന
കലാപങ്ങള്‍ നശിപ്പിച്ച
തെരുവിലെ അഭയാര്‍ത്തികള്‍
ഒരു പക്ഷെ പ്രാണന്‍റെ
അന്നം തേടുന്നവര്‍
വിശപ്പിന്‍റെ വിളിയില്‍
കൈ നീട്ടി മടുത്ത
ഭ്രാന്തിപെണ്ണിന്‍റെ
മടിക്കുത്തഴിക്കുന്ന ഖദര്‍ മാന്യന്‍മാര്‍
ഉറക്കം വരാത്ത കുഞ്ഞിനു
കഥ ചൊല്ലി കൊടുക്കുന്ന
ഒരു മുത്തശ്ശി ..
"പണ്ട് ഒരു നാടുണ്ടായിരുന്നു..,
ദൈവത്തിന്റെ സ്വന്തം.......
---------------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
itharathil enikku oru muththasshi undaayirunnenkil........................
മറുപടിഇല്ലാതാക്കൂipool avar???
മറുപടിഇല്ലാതാക്കൂ