2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഇടം തേടിയവരോട്...


------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.

ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..

നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..

സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..

വിപ്ലവ ലഹരിയുടെ മദ ഗന്ധം..

നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..


സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..

----------------------------------