"അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്കുന്ന വേദനയുടെ മഹാ മൌനം പോലെ.."
2011, ഏപ്രിൽ 30, ശനിയാഴ്‌ച
ഇടം തേടിയവരോട്...
------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.
ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..
നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..
സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..
വിപ്ലവ ലഹരിയുടെ മദ ഗന്ധം..
നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..
സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..
----------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കഴിഞ്ഞ വര്‍ഷം കനു സന്യാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ പഴയ വിപ്ലവകാരിയുടെ കയ്യില്‍ പോയ കാല നക്സല്‍ബാരി ഗ്രാമത്തിന്റെ വിപ്ലവ പ്രതാപങ്ങളോട് യാത്രാമൊഴി ചൊല്ലിയ ഒരു കടാലാസു കുറിപ്പുമുണ്ടായിരുന്നു.. തീവ്ര കമ്മുനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ചെങ്കൊടിയേന്തിയ അഭിനവ ഇടതു ചാണക്യന്‍മാരുടെ പാര്‍ലമെന്ററി വ്യാമോഹത്തിനെതിരെ നിക്ഷേധത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ അദേഹത്തെ ആനാളുകളുടെ അധികാര വെറി പൂണ്ടു നിശബ്ധനാക്കിയതും ലോകം സാകൂതം നോക്കി കണ്ട ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു...!
മറുപടിഇല്ലാതാക്കൂഅറുപതുകളുടെ ഒടുവില്‍ ചാരും മജൂംദാരിനോടൊപ്പം പാര്‍ട്ടി വിടുമ്പോള്‍ ലക്‌ഷ്യം വിഘടിത നക്സല്‍ സംഘടനകളെ ഏകോപിപ്പിക്കുക എന്നതായിരുന്നു. ഭൂ പ്രഭുക്കന്മാര്‍ക്കെതിരെയുള്ള സായുധ കലാപങ്ങളുടെ പേരില്‍ അദ്ദേഹത്തിന് തടവറ ഒരുക്കിയതും ബംഗാളിലെ ഇടതു മുഖ്യന്‍ ജ്യോതി ബസുവിന്റെ കാലത്തായിരുന്നുവെന്നത് ചരിത്രം കുറിച്ച ഒരു വൈരുദ്ധ്യാത്മക മഹാ തമാശ!
മാവോവാദികളുടെ സായുധ വിപ്ലവങ്ങളെ അപലപിച്ച സന്യാല്‍ സിംഗൂരിലെ ഭൂസമരത്തിലും പ്രക്ഷോഭകാരികളെ എകൊപിപ്പിക്കുന്നതില്‍ പ്രയത്നിച്ചിരുന്നു. എന്നാല്‍,നക്സല്‍ ബാരിയുടെ വരണ്ട മണ്ണില്‍ വിപ്ലവത്തിലെ നേരിന്‍റെ വിത്തെറിഞ്ഞ ആ വിപ്ലവകാരിയെ ഒതുക്കാന്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഇരുണ്ട ഇട നാഴികളില്‍ ഉപജാപങ്ങളുടെ കയര്‍ പിരിച്ചിരുന്നതും ഇടതു ഭരണത്തിന്റെ വരേണ്ന്യ കാലത്തായിരുന്നു. ഇന്ത്യ മുഴുക്കെ അലയടിച്ച നവവിപ്ലവാശയങ്ങളില്‍ ഇങ്ങു വയനാട്ടിലെ തിരുനെല്ലിയില്‍ മുഴങ്ങിയ വെടിയോച്ചകളില്‍ നിലച്ചു പോയ വര്‍ഗീസുമാരുടെ ശബ്ദങ്ങളെ പോല്‍ ഓര്‍മകളുടെ നിശബ്ധമായ താഴ്വരകളിലേക്ക് ആശയങ്ങളെ നിഷ്ക്കരുണം എടുത്തെരിയപ്പെട്ടതും സമകാലിക മാവോയിസ്റ്റ് പാതകളിലെ രക്ത രൂക്ഷിത യുദ്ധങ്ങള്‍ ആയിരുന്നു..(വിപ്ലവം??)
വിപ്ലവ പ്രസ്ഥാനങ്ങളും , ഇടതു ഭരണ കൂടങ്ങളും ആശയങ്ങളുടെ യും,ആദര്‍ശങ്ങളുടെ യും,പ്രത്യയ ശാസ്ത്രങ്ങളുടെയും ചുവന്ന പൂക്കളെ നിര്‍ദയം കശക്കി എറിഞ്ഞപ്പോള്‍ മുറിവേറ്റ മനസ്സുമായി ഇങ്ങു കാലങ്ങള്‍ക്കപ്പുറം നിശബ്ദനായി ഇറങ്ങിപ്പോയ ആ മഹാ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരിറ്റു മിഴിനീര്‍...